
ദോഹ: പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 126 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 4508 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 4382 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 26വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഇന്നലെ രണ്ടു സര്‍വീസുകള്‍ കൂടി നടന്നു. ഡല്‍ഹി, കൊച്ചി വിമാനത്താവളങ്ങളിലേക്കായിരുന്നു സര്‍വീസ്. ഈ വിമാനങ്ങളിലായി ആറു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 352 പേര്‍ നാട്ടിലേക്കു മടങ്ങി. മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 180 യാത്രക്കാരുമായി ഇന്നലെ ഉച്ചക്കാണ് എയര്‍ഇന്ത്യയുടെ ഐഎക്‌സ് 1176 വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 172 യാത്രക്കാരുമായി ഐഎക്‌സ് 1476 കൊച്ചി വിമാനവും പറന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. ഇന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഓരോന്നുവീതം സര്‍വീസുകളുണ്ടാകും.