Tuesday, July 7ESTD 1934

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം: ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍

ദോഹ: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുപോകുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനിന്റെ നാലാംഘട്ടത്തില്‍ ഇന്‍ഡിഗോ ഖത്തറില്‍ നിന്നും 238 സര്‍വീസുകള്‍ നടത്തും. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ മൂന്നു മുതല്‍ പതിനഞ്ച് വരെയുള്ള നാലാംഘട്ടത്തില്‍ എയര്‍ഇന്ത്യയുടെ ഷെഡ്യൂളില്‍ ഖത്തര്‍ ഉള്‍പ്പെട്ടിട്ടില്ല.
ഇന്‍ഡിഗോക്കു പുറമെ ഗോ എയറും ഖത്തറില്‍ നിന്നും സര്‍വീസ് നടത്തുമെന്നാണ് സൂചന. നാലാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നും ഇന്‍ഡിഗോ 219ഉം ഗോ എയര്‍ 41ഉം സര്‍വീസുകള്‍ നടത്തും. എയര്‍ഇന്ത്യക്കു പുറമെ സ്വകാര്യ എയര്‍ലൈനുകള്‍ക്കും നാലാംഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.

error: Content is protected !!