in

വന്ദേഭാരത് മിഷന്‍: ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 2232 പേര്‍

കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത് 61 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 2232 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 2171 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. പതിമൂന്ന് വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ഏഴു സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. കൊച്ചിയിലേക്ക് മൂന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോന്നു വീതവും സര്‍വീസുകള്‍ നടത്തി.
വിശാഖപട്ടണം, ഹൈദരാബാദ്, ബംഗളുരു. ഡല്‍ഹി വഴി ഗയ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ഓരോന്നുവീതം സര്‍വീസുകളും നടന്നു. പതിനൊന്നാമത്തെ സര്‍വീസ് ഇന്നലെ കൊച്ചിയിലേക്കു നടന്നു. ആറു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 186 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഉച്ചയ്ക്ക് 2.35 നാണ് ഐഎക്സ് 1476 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടത്. രാത്രി പത്തോടെ കൊച്ചിയിലെത്തി. കൊച്ചിക്കു പുറമെ ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടന്നു.
ഒരു ജയില്‍ മോചിതനും രണ്ടു കുഞ്ഞുങ്ങളും ഉള്‍പ്പടെ 152 യാത്രക്കാരായിരുന്നു ഡല്‍ഹിയിലേക്കുണ്ടായിരുന്നത്. 144 യാത്രക്കാരായിരുന്നു അഹമ്മദാബാദ് വിമാനത്തില്‍ പുറപ്പെട്ടത്. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. കണ്ണൂരിലേക്കായിരുന്നു പത്താമത്തെ സര്‍വീസ്. 177പേരും എട്ടു കുഞ്ഞുങ്ങളും ഉള്‍പ്പടെ 185 യാത്രക്കാരാണ് കണ്ണൂരിലേക്കു പോയത്. ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാട്ടിലേക്ക് മടങ്ങാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. അന്തിമ യാത്രാ പട്ടിക എംബസിയാണ് തീരുമാനിക്കുന്നത്.
ഇന്നു ശ്രീനഗറിലേക്കാണ് സര്‍വീസ്. തുടര്‍ന്ന് ജൂണ്‍ രണ്ടിന് കൊച്ചിയിലേക്കു വീണ്ടും സര്‍വീസ്. മൂന്നിന് തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്കും നാലിന് കണ്ണൂര്‍, ലക്‌നൗ എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 മെയ് 30) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

കോവിഡ്: ഗസയില്‍ വീണ്ടും ആരോഗ്യസഹായമെത്തിച്ച് ക്യുആര്‍സിഎസ്