in

വന്ദേഭാരത് മിഷന്‍: ഇതുവരെ മടങ്ങിയത് 7063 പേര്‍

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 193 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 7063 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 6870 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 40 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഇന്നലെ മൂന്നു സര്‍വീസുകള്‍ കൂടി നടന്നു. അമൃതസര്‍/ശ്രീനഗര്‍, മംഗളുരു, തിരുവനന്തപുരം സര്‍വീസുകളിലായി 11 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 573 പേര്‍ കൂടി നാട്ടിലേക്കു മടങ്ങി. ഒരു കുഞ്ഞ് ഉള്‍പ്പടെ 207 യാത്രക്കാരുമായി ഇന്നലെ രാവിലെയാണ് ഇന്‍ഡിഗോയുടെ 6ഇ-9789 വിമാനം അമൃസര്‍ വഴി ശ്രീനഗറിലേക്ക് പുറപ്പെട്ടത്.
തുടര്‍ന്ന് ആറു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 185 യാത്രക്കാരുമായി ഐഎക്‌സ് 1822 മംഗളൂര്‍ വിമാനവും തുടര്‍ന്ന് നാലു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 181 യാത്രക്കാരുമായി ഐഎക്‌സ് 1576 തിരുവനന്തപുരം വിമാനവും പുറപ്പെട്ടു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. വന്ദേഭാരത് മിഷനില്‍ ഇന്നും മൂന്നു സര്‍വീസുകളാണുള്ളത്. കൊച്ചി, അഹമ്മദാബാദ്, കൊല്‍ക്കത്ത വഴി ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്നത്തെ സര്‍വീസുകള്‍. നാളെ മധുരയിലേക്ക് ഒരു സര്‍വീസ് മാത്രമാണുള്ളത്. മ്പനികളുടേതുള്‍പ്പടെ ചാര്‍ട്ടേഡ് വിമാനസര്‍വീസുകളും പുരോഗമിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കുറ്റ്യാടി മണ്ഡലം കെഎംസിസി രണ്ടാമത്തെ ചാട്ടേര്‍ഡ് വിമാനവും നാട്ടിലെത്തി

നിയമലംഘനം: ദോഹയില്‍ പന്ത്രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചു