in

വന്ദേഭാരത് മിഷന്‍: ഇതുവരെ മടങ്ങിയത് 7853 പേര്‍

മധുരയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് വിമാനത്താവളത്തില്‍

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് നാലു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 181 പേര്‍ കൂടി മടങ്ങി. മധുരയിലേക്കായിരുന്നു ഇന്നലത്തെ സര്‍വീസ്. ഇന്നലെ ഉച്ചക്കാണ് ഐഎക്‌സ് 1676 എയര്‍ഇന്ത്യ വിമാനം മധുരയിലേക്ക് പുറപ്പെട്ടത്. ഇതുവരെ മടങ്ങിയത് 212 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 7853 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 7641 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 44 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു.
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. വന്ദേഭാരത് മിഷനില്‍ ഇന്ന് സര്‍വീസുകളൊന്നുമില്ല.നാളെ കോയമ്പത്തൂരിലേക്ക് സര്‍വീസുണ്ട്. 24ന് കൊച്ചിയിലേക്കും 26നും 27നും തിരുവനന്തപുരത്തേക്കും 29ന് കണ്ണൂരിലേക്കും 30ന് കോഴിക്കോടേക്കുമാണ് ഈ മാസത്തെ തുടര്‍ന്നുള്ള സര്‍വീസുകള്‍. വിവിധ കമ്പനികളുടെയും കമ്യൂണിറ്റി പ്രസ്ഥാനങ്ങളുടേതുമുള്‍പ്പടെ ചാര്‍ട്ടേഡ് വിമാനസര്‍വീസുകളും പുരോഗമിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗ്രാന്‍ഡ് ഹൈപ്പര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു

ഖത്തറിലെ കോവിഡ് മുക്തരില്‍നിന്നുള്ള പ്ലാസ്മ ഇറ്റലിയിലെത്തിച്ചു