in

വന്ദേഭാരത് മിഷന്‍: ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 9577 പേര്‍

തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ മടങ്ങിയത് 246 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 9577 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 9331 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 53 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ചൊവ്വാഴ്ച രാത്രി നാലു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 214 യാത്രക്കാരുമായി 6ഇ 8717 ഇന്‍ഡിഗോ വിമാനം മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു.
ഇന്നലെ രണ്ടു സര്‍വീസുകളായിരുന്നു. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും. ഒരു കുഞ്ഞ് ഉള്‍പ്പടെ 206 യാത്രക്കാരുമായി സിഇ 8702 വിമാനം ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്കും തുടര്‍ന്ന് രാത്രി 6ഇ 8706 വിമാനം കൊച്ചിയിലേക്കും പുറപ്പെട്ടു ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ഓരോന്നുവീതം സര്‍വീസുകളുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ ഏഴു കിലോമീറ്റര്‍ റോഡ് ശനിയാഴ്ച തുറക്കും

പകര്‍ച്ചവ്യാധി പ്രതിരോധം: ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു