in

വന്ദേഭാരത് മിഷന്‍: കേരളത്തിലേക്ക് രണ്ടു വിമാനങ്ങള്‍ കൂടി പറന്നു

തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്നലെ കേരളത്തിലേക്ക് രണ്ടു സര്‍വീസുകള്‍ കൂടി നടന്നു. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കായിരുന്നു സര്‍വീസ്.
ഈ വിമാനങ്ങളിലായി എട്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 355 പേര്‍ നാട്ടിലേക്കു മടങ്ങി. മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 178 യാത്രക്കാരുമായി ഇന്നലെ ഉച്ചക്കാണ് എയര്‍ഇന്ത്യയുടെ ഐഎക്‌സ് 1576 വിമാനം തിരുവനന്തപുരത്തേക്ക്് പുറപ്പെട്ടത്. തുടര്‍ന്ന് അഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 177 യാത്രക്കാരുമായി ഐഎക്‌സ് 1774 കണ്ണൂര്‍ വിമാനവും പറന്നു. ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 134 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 4863 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 4729 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്.
28 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. വന്ദേഭാരത് മിഷനില്‍ ഇന്ന് മൂന്നു സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂര്‍, കൊച്ചി, ലക്‌നൗ എന്നിവിടങ്ങളിലേക്കാണ് ഇന്നത്തെ സര്‍വീസ്. നാളെ മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹ മെട്രോയുടെ പുതിയ ബാച്ച് ട്രെയിനുകള്‍ ഖത്തറിലെത്തി

ജിവാന്‍ ദ്വീപ് പദ്ധതി: യുഡിസി ഒന്നര ബില്യണ്‍ റിയാലിന്റെ കരാറുകള്‍ അനുവദിച്ചു