മറക്കരുത്; കോവിഡ് ചട്ടങ്ങള്‍ പാലിക്കുക. വൈറസ് മുമ്പത്തെക്കാള്‍ അപകടകാരി
ദോഹ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി കൂടി ഉണ്ടായതോടെ രണ്ടു ഡോസ് വാക്സിനുമെടുത്തവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കും. വാക്സിനെടുക്കാത്തവര്‍ക്ക് പൊതുഇടങ്ങളിലും പല കേന്ദ്രങ്ങളിലും പ്രവേശനത്തിന് കാര്യമായ നിയന്ത്രണമുണ്ട്.
ഇരു വാക്സിനുമെടുത്തവരും കോവിഡ് ചട്ടങ്ങള്‍ ലംഘിക്കാതെ ഇത്തരം ഇളവുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കുക എന്നത് എല്ലാറ്റിനും കിട്ടുന്ന ലൈസന്‍സായി എടുക്കരുതെന്നും മുമ്പത്തെക്കാള്‍ അപകടകാരിയായ വൈറസാണ് ഇപ്പോഴത്തേതെന്നും മഹാമാരികള്‍ തടയുന്നതിനുള്ള പ്രത്യേക ദേശീയ സമിതിയുടെ ചെയര്മാന് ഡോ. അബ്്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.
ഇരു വാക്സിനുമെടുത്തവര്‍ക്ക്:
1- റസ്റ്റോറന്റുകളില്‍ ഇന്‍ഡോര്‍ അല്ലെങ്കില്‍ ഔട്ട്ഡോര്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. ശേഷിയുടെ 30 ശതമാനം.
2-ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളിലും വാട്ടര്പാര്ക്കുകളിലും 20 ശതമാനം ശേഷിയിലും ഔട്ട്ഡോര്‍ സംവിധാനത്തില്‍ 30 ശതമാനം ശേഷിയിലും പ്രവേശനം.
3-ഹെല്‍ത് ക്ലബ്ബുകള്‍, ഫിറ്റ്നെസ് സെന്റര്‍, സ്പാ, ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടിസലൂണ്‍ പ്രവേശനം ശേഷിയുടെ 30 ശതമാനം.
4- അമ്യൂസ്മെന്റ് പാര്‍ക്കുകളിലും ഇന്‍ഡോര്‍ വിനോദകേന്ദ്രങ്ങളിലും ശേഷിയുടെ 30 ശതമാനം.
5-പ്രാദേശിക, അന്തര്‍ദേശീയ കായിക പരിപാടികളില്‍ 30 ശതമാനം ശേഷിയില്‍ പ്രവേശനം.
6-സിനിമാ തിയേറ്ററുകളില്‍. (12 വയസ്സിനു മുകളില്‍ മാത്രം) 30 ശതമാനം.
7- വാക്സിനെടുത്ത 15 പേര്‍ക്ക് ബിസിനസ്സ് യോഗം ചേരാം.
8- 10 പേര്‍ക്ക് ഒരുമിച്ച് ബോട്ട് യാത്ര
9-വീടുകള്‍ക്കുള്ളിലും മജിലിസിലും 5 പേര്‍ക്കും പുറത്ത് 10 പേര്‍ക്കും ഒത്തുചേരാം.