in ,

വാഹനങ്ങളെ സാങ്കേതിക പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നു

ദോഹ: രാജ്യത്തെ എല്ലാ വാഹനങ്ങളെയും സാങ്കേതിക പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നു. ഈ മാസം 22 മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. വാഹന ഉടമകള്‍ സാങ്കേതിക പരിശോധനാ കേന്ദ്രത്തില്‍(ഫാഹിസ്) പോകേണ്ടതില്ലെന്ന് ട്രാഫിക് ബോധവല്‍ക്കരണ വകുപ്പിലെ മീഡിയ ഓഫീസ് ഓഫീസര്‍ ലെഫ്റ്റനന്റ് അബ്ദുല്‍ മുഹ്സിന്‍ അല്‍ റുവൈലി പറഞ്ഞു. വാഹനങ്ങളുടെ ഫാഹിസ് പരിശോധനക്കായി സ്മാര്‍ട്ട് ഫോണില്‍ വുഖൂദ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫാഹിസ് തുറന്ന് പുതിയ പരിശോധനക്കായി അഭ്യര്‍ഥിക്കണം. വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കിയശേഷം രജിസ്‌ട്രേഷന്‍ പുതുക്കണം. ലഭ്യമായ ഇലക്ട്രോണിക് സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടണമെന്ന് അദ്ദേഹം വാഹന ഉടമകളോട് ആവശ്യപ്പെട്ടു. ട്രാഫിക് വകുപ്പുകളോ സര്‍ക്കാര്‍ സേവനകേന്ദ്രങ്ങളോ സന്ദര്‍ശിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഇപ്പോള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പ്രതിരോധം: വര്‍ക് അറ്റ് ഹോം നടപടിയുമായി വൊഡാഫോണ്‍ ഖത്തര്‍

കോവിഡ്: ക്യുഎംസിയുടെ കാമ്പയിനില്‍ പങ്കാളിയായി ചന്ദ്രികയും