in ,

ഖത്തറില്‍ അടുത്തവര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങള്‍; അന്തരീക്ഷ മലിനീകരണം കുറക്കാന്‍ യൂറോ-5 നിലവാരം പാലിച്ച്

ഫോട്ടോ: ഖത്തറില്‍ ആദ്യമായി നിര്‍മ്മിച്ച ഇ-വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയപ്പോള്‍ (ഫോട്ടോ: ഖത്തര്‍ ഫ്രീസോണ്‍ വെബ്‌സൈറ്റ്)

ദോഹ: ഖത്തറില്‍ 2022-ല്‍ നിരത്തിലിറങ്ങാനിരിക്കുന്ന വാഹനങ്ങള്‍ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് (യൂറോ-5) നിലവാരം പാലിച്ചായിരിക്കുമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം. അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ഉപയോഗിക്കുന്ന ഡീസല്‍ പ്രീമിയം ഹയര്‍ ഗ്രേഡിലുള്ളതായിരിക്കും. ശുദ്ധമായ യൂറോ-5 ഡീസല്‍ എന്നാണ് ഇത് അറിയപ്പെടുക.

2022-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ട്രക്കുകള്‍ക്കും ബസ്സുകള്‍ക്കും ഇത്തരം നിലവാരം ആയിരിക്കും പാലിക്കുകയെന്ന് ഖത്തര്‍ ഗതാഗത വാര്‍ത്താവിതരണ (എം.ഒ.ടി.സി) മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. കാര്‍ബണ്‍ പുറംതള്ളുന്നത് കുറക്കാന്‍ സഹായിക്കുന്ന നിലവാരമാണ് യൂറോ-5. ഖത്തര്‍ പെട്രോളിയത്തിന്റെ വ്യത്യസ്ത സമിതികളുമായും ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്റ് മെട്രോളജി (ക്യു എസ്), ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുമായി ചേര്‍ന്നാണ് ഇത് നടപ്പിലാക്കുക.

കാര്‍ബണ്‍ പുറംതള്ളുന്നത് 17 ശതമാനം കുറക്കാനാവും തരത്തിലാണ് പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുയെന്നതാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ ചെറുക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ സഹായിക്കുന്നതാണ് ഇത്തരമൊരു രീതിയെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
പരിസ്ഥിതി സൗഹൃദപരമായ ഇലക്ട്രിക് വാഹനങ്ങള്‍ ഖത്തറില്‍ പുറത്തിറക്കുന്നതും അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള ഖത്തറിന്റെ തുടര്‍പദ്ധതിയുടെ ഭാഗമാണ്. ്ആധുനിക സാങ്കേതിക രംഗത്തെ മികച്ച നിലവാരം കൂടി പാലിക്കുന്നതാണ് യൂറോ-5.

ഖത്തര്‍ ജനറല്‍ ഇലക്ടിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) ഖത്തര്‍ ഗതാഗത മന്ത്രാലയവുമായി ചേര്‍ന്ന് ഇലക്ടിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള പ്രത്യേക നയരൂപീകരണം തന്നെ നടത്തിയിട്ടുണ്ട്. ഖത്തറിന്റെ ഊര്‍ജ്ജ രംഗത്ത് പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവുമായ നിലപാടുമായി മുന്നോട്ടുപോവുക എന്നത് കൂടിയാണിത് ലക്ഷ്യമിടുന്നത്. ഖത്തറിന്റെ രണ്ടാമത് ദേശീയ വികസന നയവും 2030 വികസന ലക്ഷ്യവും പൂര്‍ത്തീകരിക്കുന്നതിനുള്ള ബദല്‍ പ്രവര്‍ത്തനങ്ങള്‍ കൂടിയാണിത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രാഈലിനുള്ള ധാര്‍മ്മിക സാമ്പത്തിക പിന്തുണ നിര്‍ത്തണമെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി

സോഷി ലോക ടൂര്‍ ചാമ്പ്യന്‍ഷിപ്പ്; ഖത്തരി ബീച്ച് വോളി ടീമിന് വെള്ളിമെഡല്‍