
ദോഹ: മൂന്നാമത്തെ ഏറ്റവും പ്രകാശമുള്ള ഗ്രഹമായ ശുക്രന്‍ വെള്ളിയാഴ്ച ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകും. ഖത്തറിലെ ജനങ്ങള്‍ക്ക് കിഴക്കന്‍ ചക്രവാളത്തില്‍ നഗ്നനേത്രങ്ങളാല്‍ ശുക്രനെ കാണാനാകും. ഖത്തര്‍ കലണ്ടര്‍ ഹൗസാണ്(ക്യുസിഎച്ച്) ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക സമയം പുലര്‍ച്ചെ 2.16 മുതല്‍ 4.51 വരെ ഖത്തറിലെ നിരീക്ഷകര്‍ക്ക് ശുക്രനെ കാണാന്‍ കഴിയുമെന്ന് ക്യുസിഎച്ചിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ.ബഷീര്‍ മര്‍സൂഖ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 5.45ന് ശുക്രന്‍ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍നിന്നും ഏറ്റവും ദൂരെയായിരിക്കും. സൂര്യന്റെ കേന്ദ്രത്തില്‍ നിന്ന് ഏകദേശം 109 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും ഇത്. സൂര്യനില്‍ നിന്നുള്ള ആദ്യ ഗ്രഹമായതിനാല്‍ സൂര്യനെ ഏറ്റവും വേഗതയില്‍ വലം വെക്കുന്നതും ശുക്രനാണ്. ഉപഗ്രഹമില്ലാത്ത ശുക്രന്റെ ഉപരിതലത്തില്‍ 430 ഡിഗ്രി വരെ ചൂടുണ്ടാകും.
സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്‍.
224.7 ഭൗമദിനങ്ങള്‍ കൊണ്ടാണ് ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിര്‍ഗോളം ശുക്രനാണ്.