in

വിജയമന്ത്രങ്ങളുടെ നാലാം ഭാഗം; കെ.സൈനുല്‍ ആബിദീന്‍ പ്രകാശനം ചെയ്തു

വിജയമന്ത്രങ്ങളുടെ നാലാം ഭാഗം പ്രകാശനം കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി. എ. ഷാനവാസ് ബാവക്ക് ആദ്യ പ്രതി നല്‍കി സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ. സൈനുല്‍ ആബിദീന്‍ നിര്‍വഹിക്കുന്നു

ദോഹ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയുടെ പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ നാലാം ഭാഗം പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ  കെ. സൈനുല്‍ ആബിദീന്‍ പ്രകാശനം ചെയ്തു.
പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നും സ്വയം പ്രചോചിദിതരായും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ ആദ്യ പ്രതി ഏറ്റു വാങ്ങി.
റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, അല്‍സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.വി.ഹംസ, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ,അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ കെ.പി. ഫാസില്‍ അബ്ദുല്‍ ഹമീദ്, സ്റ്റാര്‍ ടെക് മാനേജിംഗ് ഡയറക്ടടര്‍ ഷജീര്‍ പുറായില്‍, കെയര്‍ ആന്‍ ക്യൂവര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.പി. അബ്ദുറഹിമാന്‍ സംസാരിച്ചു. മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിലൂടെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍.
റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മേധാവി നൗഫല്‍ അബ്ദുറഹിമാന്‍ നന്ദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എമിഗ്രേഷന്‍ ബില്‍; കെ എം സി സി നേതൃത്വത്തില്‍ സംഘടനാ പ്രതിനിധികളുടെ ചര്‍ച്ച ഇന്ന്

‘നക്ഷത്രങ്ങള്‍ കരയാറില്ല’ ഡോക്യൂ ഡ്രാമ ബലിപെരുന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനില്‍