Friday, January 22ESTD 1934
Shadow

നിയമലംഘനം: ദോഹയില്‍ പന്ത്രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചു

ദോഹ: ആരോഗ്യ മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിച്ചതിന് ദോഹയില്‍ പന്ത്രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. ആരോഗ്യ മേല്‍നോട്ട വകുപ്പ് ദോഹയുടെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെയും വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളില്‍ ആകെ 126 പരിശോധന റൗണ്ടുകള്‍ നടത്തി. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കിയതിനും ആരോഗ്യ ആവശ്യങ്ങള്‍ പാലിക്കാത്തതിനും പതിമൂന്ന് ഷോപ്പുകള്‍ക്കെതിരെ നിയമലംഘന നോട്ടീസുകള്‍ പുറപ്പെടുവിച്ചു.
എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിന്റെ പേരിലും ഭക്ഷ്യഔട്ട്‌ലെറ്റിനെതിരെ നടപടിയെടുത്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും പരിശോധനയില്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ടു സ്ഥാപനങ്ങള്‍ മൂന്നു മുതല്‍ ഏവുദിവസത്തേക്കാണ് അടച്ചത്. ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതിന് നാലു സ്ഥാപനങ്ങള്‍ ഒരുമാസത്തേക്ക് അടച്ചു.

error: Content is protected !!