ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായുള്ള അധികാര പത്രം വിപുൽ ഐ.എഫ്.എസ് ഏറ്റുവാങ്ങി. ഇന്നലെ ന്യുഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അധികാരപത്രം ഏറ്റുവാങ്ങിയതെന്ന് വിപുൽ ട്വീറ്റ് ചെയ്തു. വരും ദിവസം തന്നെ അദ്ദേഹം ദോഹയിലെത്തി ചുമതലയേൽക്കുമെന്നാണ് സൂചന. മാർച്ചിൽ കാലാവധി പൂർത്തിയായതിനു ശേഷം നാട്ടിലേക്ക് മടങ്ങിയ മുൻ അംബാസഡർ ഡോ. ദീപക് മിത്തലിന്റെ പിൻഗാമിയായാണ് ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന വിപുൽ നിയമിതനായത്.
ജൂണിൽ തന്നെ വിപുലിനെ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവും പുറത്തിറക്കിയിരുന്നു.