in

വിര്‍ച്വല്‍ ഈദ് ആഘോഷങ്ങള്‍: കത്താറ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 1.32ലക്ഷത്തിലധികം പേര്‍

കത്താറയുടെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്ത വിര്‍ച്വല്‍ വെടിക്കെട്ടിന്റെ ദൃശ്യങ്ങള്‍

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജ് വിര്‍ച്വല്‍ രീതിയില്‍ സംഘടിപ്പിച്ച ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് മികച്ച പ്രതികരണം. ഈദിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ 1.32ലക്ഷത്തിലധികം പേരാണ് കത്താറയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. വിര്‍ച്വല്‍ പടക്കങ്ങളും ഓണ്‍ലൈന്‍ റാഫിളുകളും ഉപയോഗിച്ചാണ് കത്താറ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. കത്താറ വിദൂരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഈദ് ആഘോഷപരിപാടികള്‍ വെബ്‌സൈറ്റിലൂടെ സംപ്രേക്ഷണം ചെയ്തു. വീടുകളില്‍ തുടരുക, നിങ്ങളുടെ ഈദിയ നിങ്ങള്‍ക്ക് കൈമാറും എന്ന പ്രമേയത്തിലായിരുന്നു പരിപാടികള്‍. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യം നടപ്പാക്കിയ ശാരീരിക അകലത്തിന്റെ സാഹചര്യത്തില്‍നിന്നുകൊണ്ടായിരുന്നു കത്താറയുടെ ആഘോഷം. ഈദ് ദിനമായ ഞായറാഴ്ച വൈകുന്നേരം നാലു മുതലാണ് പരിപാടികള്‍ തുടക്കമായത്. ഓണ്‍ലൈന്‍ റാഫിള്‍, ഈദിയയുടെ അവതരണം, വിര്‍ച്വല്‍ വെടിക്കെട്ട് എന്നിവയായിരുന്നു മുഖ്യപരിപാടികള്‍. നിരവധിപേരാണ് ഓണ്‍ലൈനിലൂടെ കത്താറയുടെ ഈദ് പരിപാടികള്‍ വീക്ഷിച്ചത്. വിര്‍ച്വല്‍ വെടിക്കെട്ടായിരുന്നു മുഖ്യ ആകര്‍ഷണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഷട്ട്-ഡൗണ്‍ പദ്ധതികളിലെ തൊഴിലാളികളെ തിരിച്ചയക്കാന്‍ മാര്‍ഗം തേടി കമ്പനികള്‍

ഗാസിയാന്‍ടെപ്പ് പ്രവിശ്യയില്‍ ക്യുആര്‍സിഎസിന്റെ മെഡിക്കല്‍ സഹായം