in

ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും

ദോഹ: ഇന്ത്യയിലെ ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളില്‍(ക്യുവിസി) നാളെ മുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ അപേക്ഷകള്‍ സ്വീകരിക്കും. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള സേവനങ്ങള്‍ക്കു പുറമെയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും സമാന തസ്തികയിലുള്ളവര്‍ക്കുമുള്ള വിസ അപേക്ഷകളും ക്യുവിസിയില്‍ കൈകാര്യം ചെയ്യുന്നത്. വീട്ടുജോലിക്കാര്‍ക്കായി(പുരുഷന്‍/സ്ത്രീ) എന്‍ട്രി വിസകള്‍ക്കായി ഏപ്രില്‍ 25 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും- ആഭ്യന്തരമന്ത്രാലയം ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടില്‍ അറിയിച്ചു.

ക്യുവിസി വെബ്‌സൈറ്റ് മുഖേന വിസ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റെടുക്കാം.കൊച്ചി, ന്യുഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷനു സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങിലാണ് കൊച്ചിയിലെ വിസ സെന്റര്‍. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഈ ഏഴു കേന്ദ്രങ്ങളുടെ ലക്ഷ്യം.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. തൊഴില്‍ വീസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഇന്ത്യയിലെ വിസ കേന്ദ്രങ്ങളില്‍ വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും. റിക്രൂട്ട്‌മെന്റുകള്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന് ഇതിലൂടെ സാധിക്കും. വിസ നടപടിക്രമങ്ങളെല്ലാം ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാനാകുന്നത് പണച്ചെലവും അധ്വാനവും കുറയ്ക്കും. മാതൃഭാഷയില്‍ തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും തൊഴിലാളിക്ക് ഇവിടെ ലഭിക്കും.

നടപടികളെല്ലാം സ്വദേശത്തുവച്ചു തന്നെ പൂര്‍ത്തിയാകുന്നതിനാല്‍ തൊഴിലാളിക്ക് ഖത്തറില്‍ എത്തിയാലുടന്‍ റസിഡന്‍സി പെര്‍മിറ്റ് കാര്‍ഡ് ലഭിക്കും. ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാം. ന്യൂഡല്‍ഹിയില്‍ അക്ഷര്‍ധാം മെട്രോസ്‌റ്റേഷനിലെ പര്‍സ്വനാഥ് മാളിലാണ് ഡല്‍ഹിയിലെ വിസ കേന്ദ്രം. മുംബൈ ബാന്ദ്ര കിഴക്ക് ഗുരുനാനാക്ക് ആസ്പത്രിക്കു സമീപം സാന്റ് ദയനേശ്വര്‍ മാര്‍ഗില്‍ ഹാള്‍മാര്‍ക്ക് ബിസിനസ് പ്ലാസയിലാണ് മുംബൈയിലെ കേന്ദ്രം.

ചെന്നൈ സാലിഗ്രാമം ആര്‍ക്കോട്ട് റോഡില്‍ ശ്യാമള ടവേഴ്‌സിലാണ് ചെന്നൈയിലെ കേന്ദ്രം. ഹൈദരബാദ് മധപൂര്‍ ഹൈടെക് സിറ്റി റോഡില്‍ ക്രിഷി സഫയര്‍ ബില്‍ഡിങിലാണ് ഹൈദരാബാദ് കേന്ദ്രം. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് ഇലക്‌ട്രോണിക് കോംപ്ലക്‌സ് ബില്‍ഡിങ് ഗാമ ബംഗാള്‍ ഇന്റലിജന്റ് പാര്‍ക്കിലാണ് ഹൈദരാബാദ് ഓഫീസ്. ലക്‌നൗ ഗോമതിനഗര്‍ ഷഹീദ് പഥ് വിഭൂതി ഖന്‍ദ് വിരാജ് ടവറിലാണ് ലക്‌നൗ ഓഫീസ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ആശ്വാസം; പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, 1,513 പേര്‍ക്ക് കൂടി രോഗം ഭേദമായി

ഖത്തറില്‍ കോവിഡ് മരണനിരക്കില്‍ വര്‍ധന; 705 പുതിയ രോഗികള്‍, 1548 പേര്‍ക്കു കൂടി രോഗം ഭേദമായി