
ദോഹ: പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷന് രണ്ടാംഘട്ടത്തില്‍ രണ്ടുവിമാനങ്ങള്‍ കൂടി ദോഹയില്‍ നിന്നും പുറപ്പെട്ടു. 141 പ്രവാസി ഇന്ത്യക്കാരുമായി വിശാഖപട്ടണത്തേക്കും 184 യാത്രക്കാരുമായി ഹൈദരാബാദിലേക്കുമാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ പുറപ്പെട്ടത്. രാത്രിയോടെ ഇരുവിമാനങ്ങളും അതാത് ലക്ഷ്യസ്ഥാനങ്ങളിലെത്തി. കഴിഞ്ഞ ദിവസം കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവങ്ങളിലേക്കും സര്‍വീസുകള്‍ നടത്തിയിരുന്നു. ഇന്നലെ ദോഹസമയം ഉച്ചക്ക് പന്ത്രണ്ടിനാണ് എഐ 1924 എയര്‍ ഇന്ത്യ വിമാനം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടത്.
ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ ഐഎക്സ് 0244 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഹൈദരാബാദിലേക്കും പറന്നു. 184 യാത്രക്കാരില്‍ 13 പേര് വനിതാ ഗാര്‍ഹിക തൊഴിലാളികളും 14 പേര് ജയില്‍ മോചിതരുമാണ്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വീസയിലെത്തിയവര്‍ എന്നിവരാണ് മറ്റ് യാത്രക്കാര്‍. ഇന്ന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. 22 ന് ബംഗളുരുവിലേക്കും 24 ന് ഡല്‍ഹി വഴി ഗയയിലേക്കുമുള്ള സര്‍വീസുകളോടെ രണ്ടാംഘട്ടത്തിന് പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും രണ്ടു സര്‍വീസുകളാണുണ്ടായിരുന്നത്. രണ്ടാംഘട്ടത്തില്‍ ഏഴു സര്‍വീസുകള്‍.