in

കത്താറയില്‍ സുഹൈല്‍ പ്രദര്‍ശനത്തിന് സന്ദര്‍ശനത്തിരക്കേറുന്നു

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടരുന്ന നാലാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2020’ല്‍ സന്ദര്‍ശനത്തിരക്കേറുന്നു. കത്താറയിലെ വിസ്ഡം സ്‌ക്വയറിലെ കൂറ്റന്‍ ടെന്റിലും കത്താറ ഹാളിലുമായിട്ടാണ് പ്രദര്‍ശനം. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്. 13 രാജ്യങ്ങളില്‍നിന്നായി 120 കമ്പനികളുടെ പങ്കാളിത്തമുണ്ട്.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ആദ്യ ദിവസം തന്നെ പ്രദര്‍ശനം സന്ദര്‍ശിച്ചു.
കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി വിശിഷ്ടാതിഥികളെ സ്വീകരിച്ചു. സുഹൈലിന്റെ നാലാം പതിപ്പിന് തുടക്കംകുറിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഡോ.അല്‍സുലൈത്തി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് എക്‌സിബിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഇലക്ട്രോണിക് റിസര്‍വേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തി ബുക്ക് ചെയ്യാവുന്നതാണ്. വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി, ബ്രിട്ടണിന്റെ മെന മേഖലക്കായുള്ള സഹമന്ത്രി ജെയിംസ് ക്ലെവര്‍ലി, ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍, സിറിയന്‍ അംബാസഡര്‍ നിസാര്‍ ഹസന്‍ അല്‍ഹരാകി, മോള്‍ഡോവ അംബാസഡര്‍ വിക്ടര്‍ വിര്‍കന്‍, സ്വിറ്റ്‌സര്‍ലന്റ് അംബാസഡര്‍ എഡ്ഗര്‍ ഡുവെരിഗ് ഉള്‍പ്പടെയുള്ളവര്‍ ആദ്യദിനം സുഹൈല്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ക്ലാസിക് സ്‌ക്വാഷ് നവംബറില്‍; മുന്‍നിര താരങ്ങള്‍ മത്സരിക്കും

ഡോ. ദീപക് മിത്തല്‍ ഇന്ത്യയിലെ ആദ്യ ഖത്തര്‍ അംബാസഡറുമായി ചര്‍ച്ച നടത്തി