in ,

മീസൈമീര്‍ സര്‍വീസ് കോംപ്ലക്‌സില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

ദോഹ: മീസൈമീര്‍ സര്‍വീസ് കോംപ്ലക്‌സില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഞായര്‍ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മീസെമീറിലെ സര്‍ക്കാര്‍ സേവന സമുച്ചയത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് നിര്‍ത്തുമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്താന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.
പൗരന്‍മാരുടെ സാമൂഹിക സുരക്ഷാ കാര്‍ഡുകളുടെ സാധുത ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീട്ടാന്‍ തീരുമാനിച്ചതായും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കാര്‍ഡ് പുതുക്കലിനായി ഗുണഭോക്താവ് ബന്ധപ്പെട്ട വകുപ്പ് സന്ദര്‍ശിക്കേണ്ടതില്ല. സാമൂഹിക സുരക്ഷാ കാര്‍ഡുകള്‍ സ്വപ്രേരിതമായി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിയ തീരുമാനത്തെ പിന്തുണച്ച് ക്യുഒസി

കോവിഡ്: 18 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍