
ദോഹ: വാദി അല്ഘദീരിയത് സ്്ട്രീറ്റ് നവീകരണം പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നവീകരണം നടപ്പാക്കിയത്. ദോഹ നഗരത്തില്‍ നിലവിലുള്ള റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് നവീകരണം. അബുഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് 2.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് റോഡ് നിര്‍മിക്കുകയും അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ചുറ്റുമുള്ള മേഖലകളില്‍ ഗതാഗത ഒഴുക്ക് നിയന്ത്രിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഗ്രേറ്റര്‍ ദോഹയുടെ വിവിധ പ്രദേശങ്ങളിലെ ജംക്ഷനുകള്‍ക്കും റൗണ്ട്എബൗട്ടുകള്ക്കുമായുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
ഈ മേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു സൗകര്യങ്ങള്‍ക്കും പ്രയോജനപ്രദമാണ് പദ്ധതിയെന്ന് അശ്ഗാല്‍ റോഡ് പദ്ധതി വകുപ്പ് ദോഹ നഗരവിഭാഗത്തിലെ പ്രൊജക്റ്റ് എന്‍ജിനിയര്‍ മുനീറ അല്‍മുഹന്നദി പറഞ്ഞു.
ഗതാഗത തിരക്കേറെയുള്ള ഈ മേഖലയില്‍ ഗതാഗത സൗകര്യങ്ങള്‍ സുഗമമാക്കാന്‍ പദ്ധതി സഹായകമാണെന്നും അല്‍മുഹന്നദി പറഞ്ഞു. വാദി അല്ഘദീരിയത് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലേയും ലാന്‍ഡ്സ്കേപ്പ് ജോലികളും 2 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാത നിര്‍മാണ ജോലികളും സമയബന്ധിതമായി പുരോഗമിക്കുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റ് സര്‍വീസ് റോഡില്‍ രണ്ടു കിലോമീറ്റര്‍ ഡ്രെയിനേജ് ശൃംഖല, ഒരു കിലോമീറ്റര്‍ ടിഎസ്ഇ ശൃംഖല എന്നിവയുടെ നവീകരണങ്ങളും നടക്കുന്നുണ്ട്. പദ്ധതിയിലുപയോഗിച്ച ബഹുഭൂരിപക്ഷം സാമഗ്രികളും പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെട്ടവയാണ്.