in ,

ഹാര്‍ട്ട് ആസ്പത്രി അത്യാഹിത വിഭാഗത്തില്‍ ഇന്നു മുതല്‍ വാക്ക് ഇന്‍ രോഗികള്‍ക്ക് പ്രവേശനമില്ല

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഹാര്‍ട്ട് ആസ്പത്രി അത്യാഹിത വിഭാഗത്തില്‍ ഇന്നു മുതല്‍ വാക്ക് ഇന്‍ രോഗികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അതേസമയം അടിയന്തര ഹൃദയരോഗങ്ങളുള്ള രോഗികള്‍ക്ക് പരിചരണം തുടരും. പക്ഷെ സാധാരണ രോഗാവസ്ഥയുള്ള പൊതുജനങ്ങള്‍ക്ക്് അത്യാഹിത വിഭാഗത്തില്‍ ഇന്നു മുതല്‍ ചികിത്സ ലഭിക്കില്ല. അടിയന്തിര ചികിത്സ ആവശ്യമുള്ള ഏതൊരു രോഗിക്കും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അടിയന്തിര പരിചരണ ക്ലിനിക്കിലോ എച്ച്എംസിയുടെ പ്രധാന അടിയന്തിര വകുപ്പുകളിലൊന്നിലോ ചികിത്സ തേടാം. എച്ച്എംസിയുടെ ആശുപത്രി സംവിധാനത്തിലുടനീളം അടിയന്തിര ഹൃദയ രോഗങ്ങളുള്ളവര്‍ക്ക് ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് എല്ലാ എച്ച്എംസി അത്യാഹിത വിഭാഗങ്ങളിലും ഹാര്‍ട്ട് ആസ്പത്രിയിലെ കാര്‍ഡിയോളജിസ്റ്റുകളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം ചെറുക്കുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം. രോഗികളെയും സന്ദര്‍ശകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഈ ക്രമീകരണങ്ങള്‍. കോവിഡ് വ്യാപനം ചെറുക്കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സൗകര്യങ്ങളിലുടനീളം ഇതിനോടകം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഹാര്‍ട്ട് ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തിന്റെ സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡിനെ നേരിടാന്‍ 150 കിടക്കകളുള്ള ഫീല്‍ഡ് ആസ്പത്രി സജ്ജമാക്കുന്നു

ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച പത്തു ഖത്തരികള്‍ക്കെതിരെ നടപടി