in ,

ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ഹമദ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധനക്ക് വിധേയരായേക്കാം

ഹമദ് വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന്
(Photo:Airport Review)
  • ദോഹ ഹമദ് വിമാനത്താവളത്തില്‍ റാന്‍ഡം പി സി ആര്‍ പരിശോധന
  • കോവിഡ് പരിശോധന സൗജന്യം

ദോഹ: ഖത്തറിലേക്ക് ഹമദ് അന്തരാഷ്ട്രാ വിമാനത്താവളം വഴിയെത്തുന്ന യാത്രക്കാരില്‍ ചിലരെ കോവിഡ് കണ്ടെത്താനുള്ള പി സി ആര്‍ (പോളിമറെസ് ചെയിന്‍ റിയാക്ഷന്‍) പരിശോധനക്ക് വിധേയരാക്കുമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം. ദോഹ ഹമദ് അന്താരാഷ്ട്രാ വിമാനാത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ നിന്ന് ഇടവിട്ടാണ് പരിശോധനക്ക് തെരെഞ്ഞെടുക്കുക. വിമാനത്താവളത്തിലുള്ള മെഡിക്കല്‍ ടീമിനാണ് തെരെഞ്ഞൈടുക്കാനുള്ള അവകാശം. യാത്രക്കാരെ സസൂക്ഷ്മം നിരീക്ഷിച്ചാണ് ഇവര്‍ തീരുമാനമെടുക്കുക. തികച്ചും സൗജന്യമാണ് പരിശോധന. പരിശോധന പൂര്‍ത്തിയാക്കി രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കും. പരിശോധിക്കുന്നുവെങ്കിലും ഇഹ്തിറാസ് ഗ്രീന്‍ ആയി തുടരും. 24 മണിക്കൂറിനുള്ളിലാണ് ഫലം വരിക. പോസിറ്റീവ് ആയ യാത്രക്കാരെ മറ്റു നടപടികള്‍ക്ക് വിധേയരാക്കുമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വര്‍ഗ്ഗീയ ചേരിതിരിവ് ഇല്ലാതാക്കാന്‍ ധവള പത്രം ഉടന്‍ വേണം; ഓണ്‍ലൈന്‍ ഒപ്പുശേഖരണം ഖത്തറിലും തുടക്കമായി

റഷ്യക്കാര്‍ക്ക്‌ ഖത്തര്‍ 2022 ഫിഫ ലോകകകപ്പ് മുന്നൊരുക്കങ്ങളുടെ ആകര്‍ഷണീയ കാഴ്ചയൊരുക്കി സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്‌