in , , ,

ഖത്തര്‍ ഫ്രീസോണില്‍ വെള്ളവും വൈദ്യുതിയും ഉപയോഗം 30% വരെ കുറയും; നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കള്‍ ബഹൂഭൂരിഭാഗവും തദ്ദേശീയമായി നിര്‍മ്മിച്ചവ

റാസ് അബു ഫന്താസ് ഫ്രീസോണ്‍ (PHOTO: /qfz.gov.qa)

ദോഹ: ഖത്തറില്‍ പുതിയൊരു വ്യാവസായിക വാണിജ്യ കുതിപ്പിന് അവസരമേകുന്ന റാസ് അബു ഫന്താസ് ഫ്രീസോണില്‍ വൈദ്യുതി, വെള്ളം ഉപയോഗം 30 ശതമാനത്തോളം കുറക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് അധികൃതര്‍. ഖത്തറില്‍ നിര്‍മ്മിച്ച വസ്തുക്കളാണ് ഭൂരിഭാഗവും നിര്‍മ്മാണത്തിനായി വിനിയോഗിച്ചതെന്ന പ്രത്യേകതയുമുണ്ടെന്നും സോണ്‍സ് വികസനത്തിന്റെ ചുമതലയുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്‍ജിനിയര്‍ അലി അല്‍ഖലീഫ പറഞ്ഞു. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ(ഗോര്‍ഡ്) സുസ്ഥിരതാ അംഗീകാരം റാസ് അബൂഫന്താസ് സാമ്പത്തികമേഖല സ്വന്തമാക്കി. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി സുസ്ഥിരതാ മാനദണ്ഡങ്ങള്‍ റാസ് അബുഫൊന്താസില്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഗള്‍ഫ് ഫൗണ്ടേഷന്‍ ഓഫ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്ഥാപക ചെയര്‍മാന്‍ ഡോ.യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ഹോര്‍ വ്യക്തമാക്കി. സാമ്പത്തികമേഖലയില്‍ ഭാവിയില്‍ നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങളും സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റിയുടെ പ്രധാന ആസ്ഥാനത്തിന് ജിഎസ്എഎസ് സര്‍ട്ടിഫിക്കേഷന്റെ ത്രീസ്റ്റാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തില്‍ ഇതേ വിഭാഗത്തിലുമുള്ള മറ്റു കെട്ടിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതി, വെള്ളം ഉപഭോഗം 30ശതമാനം വരെ കുറക്കാന്‍ സാധിക്കുന്നവിധത്തിലാണ് നിര്‍മാണം. സാമ്പത്തിക മേഖലയിലെ വിവിധ പദ്ധതികളില്‍ ഉപയോഗിച്ചിരിക്കുന്ന നിര്‍മാണവസ്തുക്കളില്‍ ബഹുഭൂരിഭാഗവും തദ്ദേശീയമായി നിര്‍മിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്തവയാണ്. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റിയുടെ കര്‍മ്മപദ്ധതികളില്‍ ഏറ്റവും സുപ്രധാനമെന്നത് സുസ്ഥിരതയാണെന്ന് എന്‍ജിനിയര്‍ അലി അല്‍ഖലീഫ പറഞ്ഞു. സോണുകള്‍ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുകയെന്നതില്‍ മാത്രം പരിമിതപ്പെടുത്താതെ ജീവിതശൈലിയെന്ന നിലയില്‍ സുസ്ഥിരതയെ കണക്കിലെടുക്കുന്നു. ഖത്തര്‍ സ്വതന്ത്ര മേഖലകളുടെ പ്രാഥമിക മാസ്റ്റര്‍ പ്ലാനിലും ഡിസൈനിങിലും സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയിരുന്നു. ഊര്‍ജ ആവശ്യകതയുടെ കുറഞ്ഞത് പത്തുശതമാനമെങ്കിലും പുനരുപയോഗ ഊര്‍ജസ്രോതസ്സുകളില്‍ നിന്നും ഉത്പാദിപ്പിക്കണമെന്ന് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഹരിതമേഖലകളില്‍ ജലസേചനത്തിനായി റീസൈക്ലിഡ് ട്രീറ്റഡ് സ്വിവറേജ് സംവിധാനവും റാസ് അബുഫൊന്താസ് സാമ്പത്തികമേഖലയിലുണ്ട്. വിദേശ നിക്ഷേപത്തിന് ആനുകൂല്യങ്ങള്‍ നല്‍കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യാപാരം ഊര്‍ജിതമാക്കുകയും ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് പ്രത്യേക സാമ്പത്തിക മേഖല. ഇവിടെ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയിലും വില്‍പ്പന നികുതിയിലും ഇളവ് ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. Fore More: https://qfz.gov.qa/ras-bufontas/

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ ഈദുല്‍ അദ്ഹാ നമസ്‌കാരം ചൊവ്വാഴ്ച രാവിലെ 5.10ന്

ഖത്തറിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ചാറ്റല്‍മഴ പെയ്തു