ദോഹ: ഖത്തർ കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖത്തർ കെഎംസിസി പ്രസിഡൻറ് എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
വക്റ റോയൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫള്ലുൽ സാദത്ത് നിസാമി റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് ഇസ്മായിൽ കണ്ടത്തുവയൽ അധ്യക്ഷത വഹിച്ചു. മുർഷിദ് തങ്ങൾ, ഇബ്രാഹിം ഫൈസി പേരാൽ, റഈസ് അലി വയനാട്, ഐ.സി.ബി.എഫ് എം.സി മെമ്പർ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, കേരള ഇസ്ലാമിക് സെന്റർ സെക്രട്ടറി സക്കരിയ മണിയൂർ, വയനാട് മുസ്ലിം ഓർഫനേജ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് മജീദ് ഹാജി, അബ്ദു പാപ്പിനിശ്ശേരി കോയ കൊണ്ടോട്ടി, റഹീസ് പെരുമ്പ, സഹീർ അലി തങ്ങൾ, ഹമീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ച പരിപാടിയിൽ റഹ്മാനി ഖിറാഅത് നടത്തി. ഐ സി ബി എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ് എ എം ബഷീറിനും അബ്ദുൽ റഹൂഫ് കൊണ്ടോട്ടിക്കും പൊന്നാട അണിയിച്ചു. ആക്ടിങ് സെക്രട്ടറി ഇഖ്ബാൽ മുട്ടിൽ സ്വാഗതവും ട്രഷറർ അബു നന്ദിയും പറഞ്ഞു.