ദോഹ: ഖത്തറില്‍ നടപ്പാക്കിയിട്ടുള്ള തൊഴില്‍ നിയമങ്ങളില്‍ വിദേശ തൊഴിലാളികള്‍ പൊതുവെ ത്യപ്തരാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ പി എന്‍ ബാബുരാജ്.
ഈയടുത്തകാലത്ത് നടപ്പിലാക്കിയ മിനിമം ശമ്പളം നിയമം വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തില്‍ ഖത്തര്‍ എടുത്ത നടപടികള്‍ വളരെ പ്രശംസനീയമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ വിധത്തിലുള്ള സംരക്ഷണം നല്‍കിയെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ചികിത്സ രംഗത്തും കോവിഡ് പ്രതിരോധ രംഗത്തും ഇത് തുല്യമായിരുന്നു. ലോകത്തില്‍ ലഭ്യമായ ഏറ്റവും നല്ല വാക്സിന് ഇറക്കുമതി ചെയ്ത് അത് ജനങ്ങള്‍ക്ക് വിതരണം ചെയ്ത രീതി പ്രത്യേകം പരാമര്‍ശിക്കുന്നു. ഖത്തറിലെ നിയമ വ്യവസ്ഥകളില്‍ വിശ്വസിക്കുന്ന ഒരു വലിയ ജനസമൂഹമാണ് ഇവിടത്തെ വിദേശ തൊഴിലാളികള്‍. വിദേശ വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ കാര്യങ്ങളിലും സുഗമമായ സഹകരണം ഖത്തര്‍ ഗവണ്മെന്റില് നിന്ന് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍വകലാശാലകളുടെ കാമ്പസുകള്‍ വരുന്നത് വലിയ ഒരാശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
വളരെ ഫലപ്രദമായ നടപടികള്‍ തൊഴില്‍ രംഗത്ത് സ്യഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചില തൊഴില്‍ദായകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ ഇത്തരം നടപടികള്‍ക്ക് തടസ്സം സ്യഷ്ടിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ കാലതാമസമില്ലാതെ നിയമം നടപ്പാക്കുന്നതില്‍ അധിക്യതര്‍ ഇടപെടേണ്ടതുണ്ടെന്നും ബാബുരാജ് ആവശ്യപ്പെട്ടു.
in QATAR NEWS
തൊഴില്‍ദായകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കണം
