
ദോഹ: സ്ട്രീറ്റിന്റെ പേരോ വൈദ്യുതി നമ്പറോ ഉപയോഗിച്ച് കെട്ടിടത്തിന്റെയോ മേല്‍വിലാസത്തിന്റെയോ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കുന്ന വെബ് ടൂളിന് ആഭ്യന്തരമന്ത്രാലയം തുടക്കംകുറിച്ചു. ഖത്തറിലെ ജനങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണ മേല്‍വിലാസം ഇനി ‘മൈ അഡ്രസി’ലൂടെ വേഗത്തില്‍ കണ്ടെത്താം. സ്ട്രീറ്റിന്റെ പേര്, വൈദ്യുതി നമ്പര്‍ എന്നിങ്ങനെ ആറു സൂചകങ്ങള്‍ ഉപയോഗിച്ച് പൂര്‍ണവിലാസം അറിയാം.സ്ട്രീറ്റിന്റെ പേര്, ഇലക്ട്രിസിറ്റി നമ്പര്‍, സോണ്‍ നമ്പര്‍, സ്ഥലപേര്, കോ-ഓര്‍ഡിനേറ്റ്സ്, കെട്ടിട നമ്പര്‍ എന്നിങ്ങനെ ആറു പാരാമീറ്ററുകള്‍ ഉപയോഗിച്ച് ഖത്തറിലെ ലാന്‍ഡ്മാര്‍ക്കുകള്‍, സമീപസ്ഥലങ്ങള്‍, തെരുവുകള്‍, വിലാസങ്ങള്‍ എന്നിവ കണ്ടെത്താന്‍ ഈ സേവനം ജനങ്ങളെ അനുവദിക്കുന്നു. 999 എമര്‍ജന്‍സി സര്‍വീസ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, ബോര്‍ഡേഴ്‌സ് ആന്റ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ്, ട്രാഫിക് സര്‍വീസ്, വിവിധ സുരക്ഷാവകുപ്പുകളുടെ സേവനങ്ങള്‍, നാഷണല്‍ കമാന്‍ഡ് സെന്റര്‍ എന്നിവയുള്‍പ്പടെയുള്ള സേവന ദാതാക്കളെ കൃത്യമായ സ്ഥാനം അറിയിക്കാന്‍ വ്യക്തികളെ സഹായിക്കുന്നതാണ് ഈ സേവനം. മൈ അഡ്രസ് ലിങ്ക്: വേേു:െ//ാമു.ൊീശ.ഴീ്.ൂമ/ുൗയഹശരഴശ/െശിറലഃലി.വാേഹ ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങള്‍ വേഗത്തിലും സുഗമമായും പൊതുജനങ്ങള്‍ക്ക് ലഭിക്കാന്‍ ഈ സേവനം ഉപകരിക്കും.