ദോഹ: റമദാനില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ക്യു എല്‍ എസ് ഇരുപത്തിയൊന്നാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വഴി 600ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കാളികളായി. ജനറല്‍ കാറ്റഗറിയില്‍ (സൂറ: അല്‍കഹ്ഫ്) റുബീന മുഹമ്മദ് ഒന്നാം സമ്മാനം നേടി. ബദറുന്നിസ രണ്ടാം സമ്മാനവും ഫായിസ അബ്ദുസ്സമദ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.
വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് (സൂറത്തു റൂം) വിഭാഗത്തില്‍ ഒന്നാമതെത്തിയത് സന ആയിഷ മുഹമ്മദ് അലിയാണ്. ഫാദില്‍ മുഹമ്മദ് രണ്ടാം സ്ഥാനം നേടി. മൂന്നാം സമ്മാനത്തിന് അനസ് ബഷീര്‍ അര്‍ഹനായി. വിദ്യാര്‍ത്ഥികളുടെ മലയാള ഭാഷാ വിഭാഗത്തില്‍ (സൂറത്തു റൂം) ഒന്നാം സമ്മാനം മുഹമ്മദ് ഉസ്മാന് .കെയും രണ്ടാം സമ്മാനം സിദ്റ മര്‍യവും മൂന്നാം സമ്മാനം ഹനാന് അഹ്മദ് മൂസയും നേടി.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് യു.ഹുസൈന് മുഹമ്മദ്, ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ട, ട്രഷറര്‍ ഇസ്മാഈല്‍ വില്ല്യാപ്പള്ളി, ഉപദേശക സമിതി ചെയര്മാന് അക്ബര്‍ കാസിം കണ്‍വീനര്‍ അബ്ദുസ്സമദ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്ന് ക്യു എല്‍ എസ് വിംഗ് ് ചെയര്മാന് സാലിം മദനിയും കണ്‍വീനര്‍ മഹ്റൂഫ് മാട്ടൂലും അറിയിച്ചു.