in

ശൈത്യകാല സീസണ്‍: പ്രമുഖ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്ത വാക്‌സിന്‍ ലഭ്യം

ദോഹ: മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണ ശൈത്യകാല സീസണിലെ വൈറസ് വ്യാപനമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ലഭ്യമായ വാക്‌സിനുകള്‍ സുരക്ഷിതമാണ്. ലോകത്തിലെ പ്രശസ്തമായ കമ്പനികളില്‍നിന്നാണ് ഫ്‌ളൂ വാക്‌സിനുകള്‍ ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന് കോവിഡ് സംബന്ധിച്ച ദേശീയ കര്‍മ്മപദ്ധതിയുടെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാണ്. അബ്ബോട്ട്, സനോഫി തുടങ്ങിയ ആഗോള പ്രശസ്തമായ കമ്പനികളില്‍ നിന്നുള്ള വാക്സിന്‍ തന്നെയാണ് എല്ലാ വര്‍ഷവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. നിരവധി വര്‍ഷങ്ങളായി ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ ഖത്തറില്‍ നല്‍കിവരുന്നുണ്ട്. ഈ കമ്പനികളുമായി നല്ല അനുഭവമാണുള്ളത്. യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ പല രാജ്യങ്ങളും ഈ വാക്‌സിനാണ് ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ഈ മരുന്നിന് ഗുണഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തരിക്കുന്നതെന്നും ഡോ.അല്‍ഖാല്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇതുവരെ 20,000 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കിയിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലേയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെയും ആരോഗ്യപ്രവര്‍ത്തരാണ് ഇതിലധികം പേരും. പൊതുജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
സൗജന്യമായാണ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നത്. അന്‍പതോ അതിന് മുകളില്‍ പ്രായമുള്ളവര്‍, 6 മാസത്തിനും 5 വയസിനും ഇടയിലുള്ള കുട്ടികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നുണ്ട്. പ്രതിരോധ വാക്‌സിന്‍ സുരക്ഷിതമാണ്. കുത്തിവെയ്പ് എടുത്തവരില്‍ ചെറിയ തോതിലുള്ള പനിയും കുത്തിവെയ്പ് എടുക്കുന്ന സ്ഥലത്ത് നേരിയ വേദനയും പാര്‍ശ്വഫലങ്ങളായി ചെറിയ ശതമാനം പേരില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകര്‍ച്ചപനിക്ക് യഥാസമയം ചികിത്സ തേടണം. അതല്ലെങ്കില്‍ സ്ഥിതി വഷളാകും. പകര്‍ച്ചപനിയുമായി ബന്ധപ്പെട്ട് സങ്കീര്‍ണ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളവരില്‍ പകര്‍ച്ചപനിയുണ്ടായാല്‍ ആരോഗ്യാവസ്ഥ ഗുരുതരമാകാന്‍ ഇടയുണ്ടെന്നും ഡോ.അല്‍ഖാല്‍ ഓര്‍മപ്പെടുത്തി.

46 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍
വാക്‌സിനേഷന് സൗകര്യം

ദോഹ: രാജ്യത്തെ 46 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ വാക്‌സിനേഷന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സൗജന്യമാണ്. 46 ഹെല്‍ത്ത് സെന്ററുകളുടെ വിശദാംശങ്ങള്‍ ചുവടെ, ആസ്റ്ററിന്റെ അല്‍മുന്‍തസ, ഹിലാല്‍, ഇന്‍ഡസ്ട്രിയല്‍ ബ്രാഞ്ചുകള്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഡോ മൂപ്പന്‍സ്, അല്‍അബീര്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ദോഹ ക്ലിനിക്ക് ആസ്പത്രി, അല്‍അഹ്‌ലി ആസ്പത്രി, അല്‍ഇമാദി ആസ്പത്രി, അല്‍ഇസ്‌റ പോളിക്ലിനിക്ക്, ഡോ.മഹെര്‍ അബ്ബാസ് ക്ലിനിക്ക്, അല്‍ഇത്തിഹാദ് പോളിക്ലിനിക്ക്, അല്‍ഹയാത്, അല്‍ജമീല്‍, അല്‍കയ്യാലി മെഡിക്കല്‍ സെന്ററുകള്‍, അല്‍മര്‍ഖിയ ക്ലിനിക്ക്‌സ്, അല്‍മാമൂന്‍ പീഡിയാട്രിക് സ്‌പെഷ്യാലിറ്റി സെന്റര്‍, അല്‍ഖാസി മെഡിക്കല്‍ സെന്റര്‍, അല്‍സഫ മെഡിക്കല്‍ പോളിക്ലിനിക്ക്, അല്‍ശഫല്ല സെന്റര്‍, അല്‍ശിഫ പോളിക്ലിനിക്ക്, അല്‍തായി മെഡിക്കല്‍ സെന്റര്‍, അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്ക്, അപ്പോളോ ക്ലിനിക്ക്, ആസ്‌പെറ്റര്‍ ആസ്പത്രി, ഡോ. അയാദ് അല്‍ശഖര്‍ചി മെഡിക്കല്‍ സെന്റര്‍, ഡോ. ബഷാര്‍ എച്ച് ബഷാര്‍, ഫാമിലി മെഡിക്കല്‍ ക്ലിനിക്ക്‌സ്, ഫെറ്റോ മറ്റേണല്‍ മെഡിക്കല്‍ സെന്റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍, ഇമാറ ഹെല്‍ത്ത് കെയര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, മൂവസലാത്ത്്(കര്‍വ്വ), മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ എയര്‍വേയ്‌സ് ക്ലിനിക്ക്, ക്വീന്‍ ആസ്പത്രി, റയ്ഹാന്‍ മെഡിക്കല്‍ കോംപ്ലക്‌സ്, എസ്എസി പോളിക്ലിനിക്ക്, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍, തദാവി മെഡിക്കല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍, തുര്‍ക്കിഷ് ഹോസ്പിറ്റല്‍, വാല്യു മെഡിക്കല്‍ സെന്റര്‍, വെസ്റ്റ്‌ബേ മെഡികെയര്‍, എലൈറ്റ് മെഡിക്കല്‍ സെന്റര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പരിപാടികളും പ്രദര്‍ശനങ്ങളും നടത്താം; ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെ

സുഹൈല്‍ ഫാല്‍ക്കണ്‍ പ്രദര്‍ശനം അമീര്‍ സന്ദര്‍ശിച്ചു