
ദോഹ: ഖത്തറില്‍ പെര്‍മിറ്റ് ഇല്ലാതെ ലഘുലേഖകള്‍(ലീഫ്‌ലെറ്റ്) വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മുനിസിപ്പല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ നിയമമനുസരിച്ച്, പെര്‍മിറ്റ് ലഭിക്കാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി സൗജന്യ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്. അടുത്തിടെ, അല്‍വഖ്‌റ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ കണ്‍ട്രോള്‍ വകുപ്പ് അല്‍വുഖൈറില്‍ ഇത്തരമൊരു പരസ്യ ലംഘനം കണ്ടെത്തി. പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2012ലെ ഒന്നാം നമ്പര്‍ നിയമപ്രകാരമാണ് പെര്‍മിറ്റില്ലാതെയുള്ള പരസ്യലഘുലേഖകളുടെ വിതരണം വിലക്കിയിരിക്കുന്നത്.