in

ഉംസലാലില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-05-10 10:35:53Z | |

ദോഹ: ഖത്തര്‍ ഫ്യുവല്‍(വുഖൂദ്) ഉംസലാലില്‍ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. ഇതോടെ വുഖൂദിന്റെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 105 ആയി. ഖത്തറിലെ എല്ലാ പ്രദേശങ്ങളിലും സേവനം ലഭ്യമാക്കുന്നതിനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് അല്‍മജ്ദ് റോഡില്‍ സ്റ്റേഷന്‍ തുറന്നത്.
പുതിയൊരു പെട്രോള്‍ സ്‌റ്റേഷന്‍ കൂടി തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് വുഖൂദ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ജിനിയര്‍ സാദ് റാഷിദ് അല്‍മുഹന്നദി അറിയിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. 28,000 സ്‌ക്വയര്‍മീറ്ററിലായാണ് ഉംസലാല്‍ പെട്രോള്‍ സ്റ്റേഷന്‍.ചെറിയ വാഹനങ്ങള്‍ക്കായി നാലു ലൈനുകളിലായി എട്ടു ഡിസ്‌പെന്‍സറുകളും വലിയ വാഹനങ്ങള്‍ക്കായി രണ്ടു ലൈനുകളിലായി നാലു ഡിസ്‌പെന്‍സറുകളുമുണ്ട്.24 മണിക്കൂറും സേവനമുണ്ടാകും. ഉംസലാല്‍ മേഖലയിലെയും അല്‍മജ്ദ് റോഡിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായിരിക്കും ഈ സ്‌റ്റേഷന്‍. സിദ്ര സ്‌റ്റോര്‍, കാര്‍വാഷ് സൗകര്യം, ഓയില്‍ ചെയ്ഞ്ച്, ടയര്‍ അറ്റകുറ്റപ്പണി, ചെറുതും വലുതുമായ വാഹനങ്ങള്‍ക്കായുള്ള ഗാസോലിന്‍, ഡീസല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന, ശഫാഫ് എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പന എന്നീ സേവനങ്ങളുമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അന്തര്‍ദേശീയ ദേശാടന പക്ഷി ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഖത്തര്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഫീല്‍ഡ് ആസ്പത്രി തുറന്നു