in

വര്‍ക്ക് അറ്റ് ഹോം: ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില്‍ വര്‍ധന

ദോഹ: ഖത്തറില്‍ ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില്‍ വര്‍ധന. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെന്ന നിലയില്‍ കൂടുതല്‍ പേരും വീടുകളിലിരുന്ന് ജോലി ചെയ്യുകയും വിദ്യാര്‍ഥികള്‍ ഓണ്‍െൈലന്‍ മുഖേന പഠനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാപ്‌ടോപ്പുകളുടെ ആവശ്യകത വര്‍ധിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ ഖത്തറിലെ വിവിധ ഇലക്ട്രോണിക് സ്‌റ്റോറുകളില്‍ ലാപ്‌ടോപ് വാങ്ങുന്നതിനായി പതിവിലുമധികം ഉപഭോക്താക്കള്‍ എത്തി. കൊറോണ ഭീതിയുടെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതു സ്വകാര്യ മേഖലകളിലെ എണ്‍പത് ശതമാനം ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂളുകളും സര്‍വകലാശാലകളും താല്‍ക്കാലികമായി അടച്ചതോടെ പഠനവും വിദൂരാടിസ്ഥാനത്തിലായി. ഇതോടെ ജീവനക്കാരും വിദ്യാര്‍ഥികളും ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നിരവധി ലാപ്‌ടോപ്പ് ബ്രാന്‍ഡുകളും മോഡലുകളും സ്‌റ്റോക്കില്ലാത്ത സാഹചര്യമാണുള്ളതെന്ന് ഇലക്ട്രോണിക് സ്‌റ്റോറുകള്‍ വ്യക്തമാക്കിയതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. വിതരണക്കാരുടെ പക്കലും നിലവില്‍ സ്റ്റോക്ക് കുറവാണ്.
ജരീര്‍ ഉള്‍പ്പടെയുള്ള സ്റ്റോറുകളില്‍ ചരിത്രത്തിലാദ്യമായാണ് ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില്‍ ഇത്ര വലിയ വര്‍ധനവുണ്ടാകുന്നത്.
ലാപ്‌ടോപ്പ് വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നുണ്ടെന്ന ജരീര്‍ ബുക്ക്്‌സറ്റോറിലെ സെയില്‍സ്മാന്‍ പ്രതികരിച്ചു. ലാപ്‌ടോപ്പ് വില്‍പ്പനയില്‍ സാധാരണയുള്ളതിന്റെ മൂന്നിരട്ടി വര്‍ധനവാണുണ്ടാകുന്നത്.
ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പരിമിതമായ ഓപ്ഷനുകള്‍ മാത്രമെ ലഭ്യമായിട്ടുള്ളു. കാരണം കുറച്ചു സ്റ്റോക്കുകള്‍ മാത്രമെ അവശേഷിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 2500 മുതല്‍ 5000 റിയാല്‍വരെയുള്ള മിഡ്‌റേഞ്ച് ലാപ്‌ടോപ്പുകള്‍ക്കാണ് കൂടുതല്‍ ആവശ്യകതയുള്ളത്. 7000റിയാലിനുമുകളില്‍ മൂല്യമുള്ളവയുമുണ്ട്.
ഡെല്‍, എച്ച്പി, ലെനോവോ തുടങ്ങിയ ലാപ്ടോപ്പ് ബ്രാന്‍ഡുകള്‍ ഇപ്പോള്‍ സ്‌റ്റോറില്‍ ലഭ്യമല്ലാത്ത അവസ്ഥയാണെന്ന് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ചിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ സൂപ്പര്‍വൈസര്‍ പറഞ്ഞു.
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിനു മുമ്പ് പ്രതിദിനം 20 മുതല്‍ 30വരെ ലാപ്‌ടോപ്പ് യൂണിറ്റുകളാണ് വിറ്റുപോയിരുന്നതെങ്കില്‍ കഴിഞ്ഞ പത്തുദിവസമായി കുറഞ്ഞത് നൂറുവീതം ലാപ്‌ടോപ്പുകളെങ്കിലും വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന: സന്നദ്ധപ്രവര്‍ത്തകരില്‍ വനിതകളും

കോവിഡ് പ്രതിരോധം: മെഡിക്കല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി ക്യുആര്‍സിഎസ്‌