in

തൊഴിലാളികള്‍ക്ക് സംരക്ഷണ കിറ്റുകള്‍ നല്‍കി

ക്യുഎഫ്‌സിയുടെ നേതൃത്വത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണ കിറ്റുകള്‍ നല്‍കിയപ്പോള്‍

ദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യുഎഫ്‌സി) ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് സംരക്ഷണ കിറ്റുകള്‍ നല്‍കി. ക്യുഎഫ്സിയുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന് അനുസൃതമായാണിത്. കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം തടയുന്നതിന് ഖത്തര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രതികരണത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കിറ്റുകള്‍ ലഭ്യമാക്കിയത്.
ഫെയ്‌സ് മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, ശുചിത്വ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് കിറ്റിലുള്ളത്. മഹാമാരി ബാധിക്കാനിടയുള്ള കമ്യൂണിറ്റി അംഗങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. സമ്പദ് വ്യവസ്ഥയിലും പൊതുജനാരോഗ്യത്തിലും കോവിഡിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി ക്യുഎഫ്‌സി സര്‍ക്കാരുമായി ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതായി ചീഫ് മാര്‍ക്കറ്റിങ് ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ സാറാ അല്‍ദുറാനി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലുസൈല്‍ നഗരത്തില്‍ നൂതന മാലിന്യ ശേഖരണ സംവിധാനത്തിന് തുടക്കമായി

കോവിഡ് രോഗികള്‍ക്കായി 3500 അധിക കിടക്കകള്‍: എച്ച് എം സി