in ,

നിര്‍മ്മാണത്തൊഴിലാളി പ്രവര്‍ത്തനസമയം 6 മണിക്കൂര്‍

ദോഹ: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്തെ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും പ്രതിദിന പ്രര്‍ത്തനസമയം ആറുമണിക്കൂറായി നിശ്ചയിച്ചു. അതേസമയം സര്‍ക്കാര്‍ പദ്ധതി തൊഴിലാളികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തന സമയം ആറു മണിക്കൂറാക്കി നിര്‍ദ്ദേശം പുറത്തുവന്നിരുന്നു. തൊഴിലാളി സുരക്ഷ, താമസം എന്നിവ സംബന്ധിച്ചും ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍മാണത്തൊഴിലാളികള്‍ക്കടക്കം ദിവസത്തില്‍ ജോലി സമയം ആറുമണിക്കൂറായി നിയന്ത്രിക്കണം. ജോലിസ്ഥലത്ത് ഒരു സമയം നാലില്‍ കൂടുതല്‍ ജീവനക്കാര്‍ ഒരു മുറിയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ യോഗങ്ങളും നിയന്ത്രിക്കണം. ജീവനക്കാര്‍ ഓഫീസുകളിലോ വര്‍ക്ക് സൈറ്റുകളിലോ കൂട്ടത്തോടെ പ്രവേശിക്കാതെ, ഓരോരുത്തരായി വേണം പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യാന്‍. പങ്കിട്ട ഡൈനിങ് റൂമുകള്‍, ചെയ്ഞ്ചിങ് റൂമുകള്‍ തുടങ്ങിയ പൊതുഇടങ്ങള്‍ ഒരേസമയം പരിമിത എണ്ണം ജീവനക്കാര്‍ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസ് വിലക്ക് നീട്ടി

സേവനങ്ങള്‍ക്ക് യാത്രാവിമാനങ്ങളും; ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് കാര്‍ഗോ സര്‍വ്വീസ് വര്‍ധിപ്പിക്കുന്നു