in ,

ലോകകപ്പ് സുരക്ഷ: ഖത്തറും ഫിഫയും കരാര്‍ ഒപ്പുവെച്ചു

എസ്എസ്ഒസി ചെയര്‍മാന്‍ മേജര്‍ ജനറല്‍ എന്‍ജിനിയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍അന്‍സാരിയും ഫിഫ സുരക്ഷാ-ആക്‌സസ് വിഭാഗം ഡയറക്ടര്‍ ഹെല്‍മറ്റ് സ്പാനും രേഖ കൈമാറുന്നു

ദോഹ: 2022 ഫിഫ ലോകകപ്പിന്റെ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറും ഫിഫയും കരാര്‍ ഒപ്പുവെച്ചു. സെക്യൂരിറ്റി കണ്‍സപ്റ്റ്‌സ് ഓഫ് ഓപ്പറേഷനിലാണ് ഇരുകൂട്ടരും ഒപ്പുവെച്ചത്. ഖത്തറിനുവേണ്ടി ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ സുരക്ഷാ പ്രവര്‍ത്തന സമിതിയാണ്(എസ്എസ്ഒസി) ഒപ്പുവെച്ചത്. ലോകകപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനവിശങ്ങളും ഈ രേഖയില്‍ വിശദീകരിക്കുന്നു. എസ്എസ്ഒസി, ഫിഫ, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എന്നിവ സംയുക്തമായാണ് ഇത് തയാറാക്കിയത്. ദോഹയില്‍ ആഭ്യന്തരമന്ത്രാലയം ആസ്ഥാനത്ത് നടന്ന ഒപ്പിടല്‍ ചടങ്ങില്‍ എസ്എസ്ഒസി ചെയര്‍മാന്‍ മേജര്‍ ജനറല്‍ എന്‍ജിനിയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍അന്‍സാരിയും ഫിഫ സുരക്ഷാ-ആക്‌സസ് വിഭാഗം ഡയറക്ടര്‍ ഹെല്‍മറ്റ് സ്പാനും പങ്കെടുത്തു. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയാറെടുപ്പുകളിലെ ഒരു സുപ്രധാനഘട്ടമാണ് ഈ ചടങ്ങെന്ന് മേജര്‍ ജനറല്‍ അല്‍അന്‍സാരി പറഞ്ഞു. ഇക്കാര്യത്തില്‍ ഫിഫയുമായും ലോകകപ്പ് സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന മറ്റു പങ്കാളികളുമായി സഹകരിക്കുന്നതിന് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫലസ്തീനെയും ജറുസലേമിനെയുംകുറിച്ച് കൂടുതലറിയാന്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി അവസരമൊരുക്കുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മറ്റുള്ളവരുടെ മരുന്നുകളുമായി ഖത്തറിലേക്ക് വരരുതേ… …