in

ലോക മാനസികാരോഗ്യ ദിനാചരണ
പരിപാടികള്‍ സംഘടിപ്പിച്ചു

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തറിന്റെ ലോക മാനസികാരോഗ്യ ദിനാചരണ പരിപാടിയില്‍ നിന്ന്‌

ദോഹ: ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തറിന്റെ(ഫിന്‍ഖ്യൂ) നേതൃത്വത്തില്‍ മാനസിക ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ലോക മാനസികാരോഗ്യദിനത്തില്‍ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കില്‍ സൈക്കിള്‍ റാലി നടത്തി. കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെ പറ്റി ബോധവല്‍ക്കരണവും ഓണ്‍ലൈന്‍ സംവാദവും സംഘടിപ്പിച്ചു. മാനസികാരോഗ്യ സംബന്ധമായി ഓണ്‍ലൈനായി ചോദ്യോത്തര പരിപാടികളും നടത്തി.
സൈക്കോളജിസ്റ്റ് ഡോ. ബിന്ദുസലിം കുട്ടികളുമായി സംവദിച്ചു. ഫിന്‍ഖ്യൂ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത റാലി പ്രസിഡന്റ് ബിജോയ് ചാക്കോയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് റീന തോമസ് ഉദ്ഘാടനം ചെയ്തു. ‘എല്ലാവര്‍ക്കും മാനസികാരോഗ്യം’ എന്ന വിഷയം കേന്ദ്രീകരിച്ച് ഷൈജു തങ്കച്ചന്‍, ഷിജു ആര്‍, ഷൈനി സന്തോഷ്, ജെമേഷ് എന്നിവര്‍ സംസാരിച്ചു. ഫിന്‍ഖ്യൂ ജനറല്‍ സെക്രട്ടറി ഹാന്‍സ് ജേക്കബ് നന്ദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദേശീയ മ്യൂസിയത്തിന്റെ വാര്‍ഷികം: ഡിസൈന്‍ മത്സര വിജയിയെ പ്രഖ്യാപിച്ചു

ഗാന്ധിജയന്തി: പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു