in

ആറാം വയസ്സില്‍ ലോകറെക്കോര്‍ഡ്
സ്വന്തമാക്കി പത്മനാഭന്‍

പത്മനാഭന്‍ മാതാപിതാക്കള്‍ക്കൊപ്പം

ദോഹ: സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വംശനാശം സംഭവിച്ച വ്യത്യസ്ത ഇനം ദിനോസോറുകളെ ഏറ്റവും ചുരുങ്ങിയ സമയത്തില്‍ തിരിച്ചറിഞ്ഞ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി ഖത്തര്‍ പ്രവാസിയായ ആറു വയസുകാരന്‍. ഖത്തര്‍ ബിര്‍ല സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി പത്മനാഭന്‍ നായരാണ് ഈ ചെറുപ്രായത്തില്‍തന്നെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്്. വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് യുകെ, ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലാണ് ഈ കുരുന്നു പ്രതിഭ ഇടംനേടിയത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് നേടുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണ്.
ഒരു മിനുട്ടില്‍ 41 വ്യത്യസ്ത ഇനം ദിനോസോറുകളുടെയും അഞ്ചു മിനുട്ടില്‍ 97 ഇനങ്ങളുടേയും ചിത്രങ്ങളാണ് പത്മനാഭന്‍ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരു പറയാന്‍ ഈ കൊച്ചുമിടക്കനാവും. പിറന്നാള്‍ സമ്മാനമായിക്കിട്ടിയ ഒരു പുസ്തകത്തില്‍ നിന്നാണ് വ്യത്യസ്തയിനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് പത്മനാഭന്‍ അവയുടെ പേരുകള്‍ ഹൃദിസ്ഥമാക്കിത്തുടങ്ങിയത്.മകന്റെ താല്‍പര്യം തിരിച്ചറിഞ്ഞ് ദിനോസോറുകളെക്കുറിച്ച് കൂടുതല്‍ അറിവു പകരുന്ന പുസ്തകങ്ങളും യുട്യൂബ് വിഡിയോകളും മാതാപിതാക്കള്‍ ലഭ്യമാക്കി. ഒപ്പം അധ്യാപകരും കുടുംബസുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഒരു ദിനോസറിന്റെ ചിത്രം കണ്ടാല്‍ അത് ഉരഗവര്‍ഗമോ പക്ഷിവര്‍ഗമോ എന്നതുള്‍പ്പെടെ ഏറെ വിശദാംശങ്ങള്‍ നിഷ്പ്രയാസം പറയാന്‍ പത്മനാഭനാവും. ആലപ്പുഴ മാന്നാര്‍ പള്ളിയമ്പില്‍ വീട്ടില്‍ ജയപ്രകാശിന്റെയും ചെട്ടികുളങ്ങര നെടുവേലില്‍ വീട്ടില്‍ ജ്യോതിലക്ഷ്മിയുടെയും മകനാണ് പത്മനാഭന്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെ.എം.സി.സി അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 29നും 30നും

എയര്‍ബബിള്‍ കരാര്‍ പുതുക്കി: ഇന്ത്യ- ഖത്തര്‍ സര്‍വീസുകള്‍ ഡിസംബര്‍ 31വരെ നീട്ടി