in

സഊദിക്കെതിരായ ഡബ്ല്യൂ ടി ഒയുടെ ഉത്തരവ്: സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: ബ്യൂട്ക്യു പൈറസി ചാനലിനെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച സഊദി അറേബ്യ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വിധിയെ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്തു.
ഐപി അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും ഡബ്ല്യുടിഒ നിയമത്തിന് അനുസൃതമായി നടപടികള്‍ സ്വീകരിക്കാനും ഡബ്ല്യുടിഒ പാനല്‍ സഊദി അറേബ്യയോട് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു. ഡബ്ല്യുടിഒയുടെയും അതിന്റെ മുന്‍കാല രൂപത്തിന്റെയും എഴുപത്തിമൂന്ന് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ സുരക്ഷാ വാദം മുന്‍ നിര്‍ത്തി വിഷയത്തെ പ്രതിരോധിക്കാനുള്ള ഒരു രാജ്യത്തിന്റെ ശ്രമം പാനല്‍ നിരസിക്കുന്നത്.
ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് സംഘടനയുമായുള്ള കരാര്‍ സഊദി അറേബ്യ ലംഘിച്ചതായും പൈറസി നടത്തിയെന്ന് വ്യക്തമായി തെളിഞ്ഞ ബ്യൂട്ക്യൂവിനെതിരെ ബൗദ്ധിക സ്വത്തവകാശ നിയമ പ്രകാരം നടപിടി എടുക്കുന്നതിലും ഐപി അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് ഡബ്ല്യുടിഒ പാനല്‍ ഇന്നലെ വിധി പ്രസ്താവിച്ചത്.
ഖത്തറും ശരിയുടെ പക്ഷത്തുനില്‍ക്കുന്ന അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ഇന്ന് മികച്ച വിജയമാണ് നേടിയത്. പ്രത്യേകിച്ചും വരാനിരിക്കുന്ന ജി 20ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ സൗദി അറേബ്യ, ഈ നിര്‍ണായക വിധിയെ മാനിക്കുന്നതിനും ഐപി അവകാശങ്ങളുടെ മോഷണവും പൈറസിയും ഒറ്റയടിക്ക് അവസാനിപ്പിക്കുന്നതിനും ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഡബ്ല്യുടിഒയുടെ വിധി പരിഗണിച്ച് കുറ്റവാളികള്‍ക്കെതിരെ ന്യായവും സമയബന്ധിതവും സുതാര്യവുമായ നിയമനടപടി നടത്തുന്നതിനും സഊദി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പ്രതിരോധം: ക്യുഎസ്‌സി നൂതന ശ്വസനോപകരണം നിര്‍മിച്ചു

ഇന്ത്യയിലേക്ക് 62 വിമാനങ്ങളിലായി മടങ്ങിയത് 10,828 പേര്‍