in

അല്‍വജ്ബയില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

ദോഹ: ഖത്തര്‍ ഫ്യുവല്‍(വുഖൂദ്) അല്‍വജ്ബയില്‍ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. ഇതോടെ വുഖൂദിന്റെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 106 ആയി. ഖത്തറിലെ എല്ലാ പ്രദേശങ്ങളിലും സേവനം ലഭ്യമാക്കുന്നതിനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് വജ്ബ-3 സ്റ്റേഷന്‍ തുറന്നത്. പുതിയൊരു പെട്രോള്‍ സ്‌റ്റേഷന്‍ കൂടി തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് വുഖൂദ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ജിനിയര്‍ സാദ് റാഷിദ് അല്‍മുഹന്നദി അറിയിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. 15,500 സ്‌ക്വയര്‍മീറ്ററിലായാണ് വജ്ബ-3 പെട്രോള്‍ സ്റ്റേഷന്‍. ചെറിയ വാഹനങ്ങള്‍ക്കായി മൂന്നു ലൈനുകളിലായി ഒന്‍പത് ഡിസ്‌പെന്‍സറുകളുണ്ട്. 24 മണിക്കൂറും സേവനമുണ്ടാകും.
വജ്ബയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായിരിക്കും ഈ സ്‌റ്റേഷന്‍. സിദ്ര സ്‌റ്റോര്‍, കാര്‍വാഷ് സൗകര്യം, ഓയില്‍ ചെയ്ഞ്ച്, ടയര്‍ അറ്റകുറ്റപ്പണി, ചെറിയ വാഹനങ്ങള്‍ക്കായുള്ള ഗാസോലിന്‍, ഡീസല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന, ശഫാഫ് എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പന എന്നീ സേവനങ്ങളുമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏകീകൃത പ്രവര്‍ത്തന കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു: 206 പേര്‍ക്ക് കൂടി രോഗം