
ദോഹ: സ്വര്‍ണ്ണ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ സ്കീം നല്കുന്നു. ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ക്ക് 10% മാത്രം അഡ്വാന്‍സ് നല്‍കുന്നത് വഴി, ഉയരുന്ന സ്വര്‍ണ്ണ നിരക്കില്‍ നിന്ന് ബുക്കിംഗ് തീയതി മുതല്‍ 30 ദിവസം വരെ പ്രയോജനം നേടാന്‍ സാധിക്കുകയും. ഉപഭോക്താവിന് പരിരക്ഷ ലഭിക്കുകയും ചെയ്യും. സ്വര്‍ണ്ണം വാങ്ങുന്ന സമയത്ത് വില ഉയരുകയാണെങ്കില്‍, ഉപഭോക്താവിന് സ്വര്‍ണ്ണം ബുക്ക് ചെയ്ത സമയത്തെ നിരക്ക് ലഭിക്കുകയും, അതേസമയം സ്വര്‍ണ്ണ നിരക്ക് കുറയുകയാണെങ്കില്‍ അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം 100 % അഡ്വാന്‍സ് നല്കി ഉപഭോക്താവിന് ബുക്കിംഗ് തീയതി മുതല്‍ 180 ദിവസത്തേയ്ക്ക് സ്വര്‍ണ്ണ നിരക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും എന്നതാണ്. സെപ്തംബര്‍ 30 വരെ ഈ പദ്ധതി ലഭ്യമായിരിക്കും.