ദോഹ: വുഖൈര്‍ സൗത്തില്‍ 33 വയസു പ്രായമുള്ള യുവാവിനെ മൂന്നു ദിവസമായി കാണ്‍മാനില്ലെന്ന് റിപ്പോര്‍ട്ട്. അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ട പോസ്റ്റുകളെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് വുഖൈറിലെ അല്‍ ഖര്‍റ മേഖലയില്‍വെച്ചാണ് യുവാവിനെ കാണാതായത്. ഈ പ്രദേശത്ത് ഒരുസംഘം ചെറുപ്പക്കാരുടെ സഹായത്തോടെയാണ് അധികൃതര്‍ തിരച്ചില്‍ നടത്തുന്നത്. അബ്ദുല്‍ അസീസ് അല്‍ ഉതൈബി എന്ന ചെറുപ്പക്കാരനെയാണ് കാണാതായതെന്നാണ് വിവരം. ഇയാള്‍ 2003 മോഡല്‍ സിലവര്‍ ലാന്റ് ക്രൂയിസര്‍ ജിഎക്സ് കാറാണ് ഓടിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സൗത്ത് വുഖൈരില്‍വെച്ചാണ് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്.