
ദോഹ: യുവകലാസാഹിതി ഖത്തര്‍ മാജിക് ടൂര്‍സിന്റെ സഹകരണത്തോടെ കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനം പറത്തി. ‘സാഹിതി ചിറകില്‍ ജന്മനാട്ടിലേക്ക്’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. യുവകലാസാഹിതി ഖത്തര്‍ സെക്രട്ടറി ഇബ്രു ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു, ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് കമ്മിറ്റി ചെയര്മാന് ഷാനവാസ് തവയില്‍, കോര്‍ഡിനേറ്റര്‍ രാഗേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവകലാസാഹിതി അംഗങ്ങള്‍ യാത്രയയപ്പിന് നേതൃത്വം നല്കി.