
ദോഹ: ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ സക്കാത്ത് ഫണ്ട് നടപ്പാക്കു നന്‍മയുടെ ബാസ്‌ക്കറ്റ് പദ്ധതിക്കായി 1,061,7700 ഖത്തര്‍ റിയാല്‍ ലഭ്യമാക്കി. ഖത്തറിലെ അര്‍ഹരായ 3886 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സക്കാത്ത് ഫണ്ടിന്റെ നയങ്ങള്‍ക്കും ശരിയ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് ഗുണഭോക്്താക്കളെ തെരഞ്ഞെടുത്തത്. ഇത്രയും കുടുംബങ്ങളിലെ 21,005 പേര്‍ക്ക് പ്രയോജനം ലഭിക്കും. വിശുദ്ധ റമദാന് മുന്‍പായി ത െഎല്ലാ ഗുണഭോക്താക്കള്‍ക്കും നന്‍മയുടെ ബാസ്‌ക്കറ്റുകള്‍ നല്‍കി. സക്കാത്ത് ഫണ്ട് സ്ഥാപിതമായതു മുതല്‍ നടപ്പാക്കു സീസണല്‍ പദ്ധതികളിലൊാണിത്. റമദാനില്‍ അടിസ്ഥാന ഉപഭോക്തൃ ആവശ്യങ്ങള്‍ വാങ്ങാന്‍ സഹായിക്കുകയെതാണ് ലക്ഷ്യം. ഇതിനായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക നിക്ഷേപിക്കുകയാണ് ചെയ്യുത്. റമദാനും ഈദുല്‍ഫിത്വറുമായി ബന്ധപ്പെ’് സക്കാത്ത് ഫണ്ട് മറ്റു സീസണല്‍ സഹായ പദ്ധതികളും നടപ്പാക്കുുണ്ട്.